നിർധന കുടുംബത്തിന് ഡബ്ല്യുഎസ്എസ്എസ് വീട് നിർമിച്ചു നൽകി
1485098
Saturday, December 7, 2024 5:15 AM IST
മാനന്തവാടി: ഒരു നിർധന കുടുംബത്തിനുകൂടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി(ബ്ല്യുഎസ്എസ്എസ്) വീട് നിർമിച്ചുനൽകി. മുതിരേരി കുറുപ്പൻപറന്പിൽ ഷിജോ കുര്യനും കുടുംബത്തിനുമായാണ് വീട് പണിതത്. കൂലിപ്പണിക്കാരനാണ് ഷിജോ കുര്യൻ.
ഭാര്യയും ഒൻപതും നാലും വയസുള്ള രണ്ട് പെണ്‍കുട്ടികളും അടങ്ങുന്നതാണ് കുടുംബം. കെട്ടുറപ്പില്ലാത്ത കുടിലിലായിരുന്നു താമസം. ഇത് ശ്രദ്ധയിൽപ്പെട്ട ഡബ്ല്യുഎസ്എസ് സേവ് എ ഫാമിലി പ്ലാൻ, ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷൻ, സെന്റ് വിൻസന്റ്ഗിരി കോണ്ഗ്രിഗേഷൻ എന്നിവയുടെ സാന്പത്തിക പിന്തുണയോടെയാണ് വീട് നിർമിച്ചത്.
വെഞ്ചിരിപ്പുകർമം സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ നിർവഹിച്ചു. മുതിരേരി ലിറ്റിൽ ഫ്ളവർ പള്ളി വികാരി ഫാ.സ്റ്റീഫൻ കോട്ടക്കൽ, സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, പ്രോജക്ട് കോ ഓർഡിനേറ്റർ ദീപു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.