കുടുംബശ്രീ മിഷനിൽ ബ്ലോക്ക് കോ ഓർഡിനേറ്റർ നിയമനം
1484774
Friday, December 6, 2024 4:37 AM IST
കൽപ്പറ്റ: ജില്ലാ കുടുംബശ്രീ മിഷൻ ബ്ലോക്ക് കോഓർഡിനേറ്റർമാരുടെ ഒഴിവുകളിൽ ഒരു വർഷത്തെ കരാർ നിയമനം നടത്തുന്നു. അയൽക്കൂട്ടം അംഗം/കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം എന്നിവർക്ക് അപേക്ഷിക്കാം. പ്രായം: 20നും 35നും മധ്യേ. യോഗ്യത: അംഗീകൃത ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം(എംഎസ് ഓഫീസ്). എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം അപേക്ഷാഫോം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിലും kudumba shree.org എന്ന വെബ്സൈറ്റിലും ലഭിക്കും. അപേക്ഷ 20ന് വൈകുന്നേരം അഞ്ച് വരെ സ്വീകരിക്കും.
വിദ്യാഭ്യാസ യോഗ്യത, പ്രായം, ആശ്രയ കുടുംബാംഗം/ഭിന്നശേഷി/ട്രാൻസ് ജെൻഡർ/ എസ്സി/ എസ്ടി എന്നിവ തെളിയിക്കുന്ന രേഖകൾ, ഫോട്ടോ അടങ്ങിയ അഡ്രഡ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും പരീക്ഷാഫീസായി ജില്ലാ മിഷൻ ജില്ലാ കോ ഓർഡിനേറ്ററുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യണം. അപേക്ഷ അയയ്ക്കേണ്ട വിലാസം: ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, പോപ്പുലർ ബിൽഡിംഗ്, സിവിൽ സ്റ്റേഷന് എതിർ വശം, കൽപ്പറ്റ നോർത്ത്, പിൻ: 673122. ഫോണ്: 04936 299370, 04936206589.