കണിയാരം ഫാ. ജികെഎം ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം ആഘോഷിച്ചു
1484772
Friday, December 6, 2024 4:37 AM IST
മാനന്തവാടി: കണിയാരം ഫാ. ജികെഎം ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2024 - 25 ആഘോഷിച്ചു. പട്ടികജാതി പട്ടികവർഗ മന്ത്രി ഒ.ആർ. കേളു അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സോണി വാഴക്കാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്കൂൾ ഗെയിംസിൽ പവർ ലിഫ്റ്റിംഗിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ അർജുൻ, സന്നോവ സണ്ണി, ജൂഡോയിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ആർ. ശിവനന്ദ എന്നിവർക്കുള്ള മെഡലുകളും ട്രോഫികളും മന്ത്രി വിതരണം ചെയ്തു.
വിദ്യാലയത്തെ പ്രതിനിധീകരിച്ച് സംസ്ഥാനതല ഐടി മേളയിലും പ്രവർത്തിപരിചയ മേളയിലും മികവ് തെളിയിച്ച വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകളും മൊമന്റോയും നൽകി.
സ്കൂൾ പ്രിൻസിപ്പൽ എൻ.പി. മാർട്ടിൻ, മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യൻ, നഗരസഭ കൗണ്‍സിലർ പി.വി. ജോർജ്, പിടിഎ പ്രസിഡന്റ് കബീർ മാനന്തവാടി, ഹെഡ്മാസ്റ്റർ ബേബി ജോണ്‍, അധ്യാപകരായ ജിഷ ജോർജ്, പി.കെ. ബിന്ദു, വിൻസി വർഗീസ്, വിദ്യാർഥി പ്രതിനിധി ഗ്രേസ് മരിയ ഫിലിപ് എന്നിവർ പ്രസംഗിച്ചു.