അഡ്വ. പി. ചാത്തുക്കുട്ടിയെ ആദരിച്ചു
1484770
Friday, December 6, 2024 4:37 AM IST
കൽപ്പറ്റ: അഭിഭാഷകവൃത്തിയിൽ അരനൂറ്റാണ്ട് തികച്ച അഡ്വ. പി. ചാത്തുക്കുട്ടിയെ കൈനാട്ടി പദ്മപ്രഭാ ഗ്രന്ഥാലയവും പ്രകൃതി സംരക്ഷണ സമിതിയും സംയുക്തമായി ആദരിച്ചു. സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലും നിറസാന്നിധ്യമായ ചാത്തുക്കുട്ടി കൽപ്പറ്റ നഗരസഭാ ചെയർമാൻ, മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എന്നീ നിലകളിലിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ശ്രീനാരായണ എഡ്യുക്കേഷൻ ട്രസ്റ്റ് ചെയർമാനാണ്.