തപാൽ മേളകൾക്ക് തുടക്കം
1484769
Friday, December 6, 2024 4:37 AM IST
പുൽപ്പള്ളി: കൽപ്പറ്റ സബ് ഡിവിഷൻ തപാൽ മേളയ്ക്ക് പുൽപ്പള്ളിയിൽ തുടക്കമായി. കോഴിക്കോട് തപാൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് വി. ശാരദ മേള ഉദ്ഘാടനം ചെയ്തു. പോസ്റ്റോഫീസ് നിക്ഷേപ പദ്ധതികളായ സേവിംഗ്സ് അക്കൗണ്ട്, ആർഡി അക്കൗണ്ട്, സുകന്യ സമൃദ്ധി അക്കൗണ്ട്, മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്, പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ്, ഇന്ത്യപോസ്റ്റ് പേയ്മെന്റ് ബാങ്ക് ആരോഗ്യ ഇൻഷ്വറൻസ് തുടങ്ങി ഒട്ടനവധി നിക്ഷേപ പദ്ധതികളെ ജനങ്ങൾക്ക് പരിചയപെടുത്താനാണ് തപാൽ മേളകൾ സങ്കടിപ്പിക്കുന്നത്.
ജില്ലയിൽ എല്ലാ പോസ്റ്റോഫീസുകളുടെ കീഴിലും മേളകൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് പോസ്റ്റൽ വകുപ്പ്. ഇൻസ്പെക്ടർ ഓഫ് പോസ്റ്റ് ടി.എ. അഭിലാഷ്, ഇന്ത്യപോസ്റ്റ് പേയ്മെന്റ് ബാങ്ക് മാനേജർ നിയ, അസിസ്റ്റന്റ് മാനേജർ രാഹുൽ കൃഷ്ണ, പുൽപ്പള്ളി പോസ്റ്റ്മാസ്റ്റർ പി.ജെ. ബിജു, അഹനാസ്, ശരത് കൃഷ്ണൻ, ശശികുമാർ എന്നിവർ പ്രസംഗിച്ചു.