മാനന്തവാടി നഗരസഭയുടെ ബസ്സ്റ്റാൻഡ് കോംപ്ലക്സ് പുതുക്കിപ്പണിയും
1484538
Thursday, December 5, 2024 4:30 AM IST
മാനന്തവാടി: നഗരസഭയുടെ ബസ്സ്റ്റാൻഡ് കോംപ്ലക്സ് പുതുക്കിപ്പണിയാൻ തീരുമാനിച്ചു. 50 വർഷത്തിലധികം കാലപ്പഴക്കമുള്ളതും ജീർണാവസ്ഥയിലുമായതിനാൽ നവംബർ 26ലെ നഗരസഭ കൗണ്‍സിൽയോഗ തീരുമാനപ്രകാരമാണ് പുതിയ കെട്ടിടം നിർമിക്കാൻ തിരുമാനിച്ചത്.
അറ്റകുറ്റപ്പണികൾ നടത്തി ബലപ്പെടുത്താനുള്ള ക്ഷമതയില്ലെന്ന് നഗരസഭ അസിസ്റ്റന്റ് എൻജിനിയർ റിപ്പോർട്ട് ചെയ്തിരുന്നു.
ബസ്സ്റ്റാൻഡ് ബിൽഡിംഗിലെ നിലവിലുള്ള വാടകക്കാരുടെയും കച്ചവടക്കരുടേയും യോഗം നഗരസഭയിൽ ചേർന്നു. നിലവിൽ ഓഫീസുകളും സ്ഥാപനങ്ങളും നടത്തുന്നവർ 2025 മാർച്ച് 31ന് മുന്‍പ് മുറികൾ ഒഴിവാകണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകിയിരുന്നു. ഒഴിവാക്കുന്നതിന് കുടുതൽ സമയം വേണമെന്ന് യോഗത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
എന്നാൽ അർക്കും നഷ്ടം വരാതെയും കെട്ടിട നിർമാണം ആരംഭിക്കുന്ന സമയത്ത് ഒഴിവായൽ മതിയെന്നും നിലവിൽ നഗരസഭയുമായി കെട്ടിടത്തിൽ നേരിട്ട് റൂമുകൾ എഗ്രിമെന്റ് വച്ചവർക്ക് പുതിയ കെട്ടിടത്തിൽ ആദ്യപരിഗണന നൽകുമെന്നും ഒരു വർഷം കൊണ്ട് നിർമാണം പുർത്തിയാക്കുമെന്നും യോഗത്തിൽ നഗരസഭ അധികൃതർ പറഞ്ഞു. കോണ്‍ഫറൻസ് ഹാൾ ഉൾപ്പെടെ മൂന്ന് നിലകളായാണ് നിർമാണം നടത്തുക.
യായക്കാർക്കും കച്ചവാടകർക്കും കൂടുതൽ സൗകര്യവും ഒരുക്കും.യോഗത്തിൽ നഗരസഭ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി അധ്യക്ഷ വഹിച്ചു. വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ പി.വി.എസ്. മൂസ, നഗരസഭ സെക്രട്ടറി അനിൽ രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കൽപക സഹകരണ സ്റ്റോർ പ്രസിഡന്റ് ജിൽസണ്‍ തൂപ്പുംകര, പ്രസ് ക്ലബ് പ്രസിഡന്റ് അരുണ്‍ വിൻസെന്റ്, പി.വി. മഹേഷ്, ഐസക്ക് ജോണ്‍ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.