ക​ൽ​പ്പ​റ്റ: മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് ത​ല​ത്തി​ൽ ക​രു​ത​ലും കൈ​ത്താ​ങ്ങും പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തു​ന്നു. 28ന് ​വൈ​ത്തി​രി താ​ലൂ​ക്കി​ലും ജ​നു​വ​രി മൂ​ന്നി​ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലും ജ​നു​വ​രി നാ​ലി​ന് മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ലും അ​ദാ​ല​ത്ത് ന​ട​ക്കും.

പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ലേ​ക്കാ​യി 23വ​രെ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യും പ​രാ​തി​ക​ൾ ന​ൽ​കാം. പ​രാ​തി​യി​ൽ പേ​ര്, ഫോ​ണ്‍ ന​ന്പ​ർ, താ​ലൂ​ക്ക്, ജി​ല്ല എ​ന്നി​വ വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം. ഭൂ​മി സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ, പോ​ക്കു​വ​ര​വ്, അ​തി​ർ​ത്തി നി​ർ​ണ​യം, അ​ന​ധി​കൃ​ത നി​ർ​മാ​ണം, ഭൂ​മി കൈ​യേ​റ്റം, അ​തി​ർ​ത്തി ത​ർ​ക്ക​ങ്ങ​ൾ, വ​ഴി ത​ട​സ​പ്പെ​ടു​ത്ത​ൽ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ലൈ​സ​ൻ​സു​ക​ൾ ന​ൽ​കു​ന്ന​തി​ലെ കാ​ല​താ​മ​സം, നി​ര​സി​ക്ക​ൽ, കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ, കെ​ട്ടി​ട ന​ന്പ​ർ, നി​കു​തി തു​ട​ങ്ങി​യ​വ, വ​യോ​ജ​ന സം​ര​ക്ഷ​ണം, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ, മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ, ശാ​രീ​രി​ക, ബു​ദ്ധി, മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സം, ധ​ന​സ​ഹാ​യം, പെ​ൻ​ഷ​ൻ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ, പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം, മാ​ലി​ന്യ സം​സ്ക​ര​ണം, പൊ​തു​ജ​ല സ്രോ​ത​സു​ക​ളു​ടെ സം​ര​ക്ഷ​ണം, കു​ടി​വെ​ള്ളം, റേ​ഷ​ൻ​കാ​ർ​ഡ്, കാ​ർ​ഷി​ക വി​ള​ക​ളു​ടെ സം​ഭ​ര​ണം, വി​ത​ര​ണം, വി​ള ഇ​ൻ​ഷ്വ​റ​ൻ​സ്, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം, സ​ഹാ​യം, ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ, ഭ​ക്ഷ്യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ, വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ​ക്കു​ള്ള അ​നു​മ​തി, ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ, വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നു​ള്ള സം​ര​ക്ഷ​ണം, ന​ഷ്ട​പ​രി​ഹാ​രം, വി​വി​ധ സ്കോ​ള​ർ​ഷി​പ്പു​ക​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ, ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണം, അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച്, എ​ൻ​ഡോ സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ പ്ര​ശ്ന​ങ്ങ​ൾ, പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലെ പ​രാ​തി​ക​ളാ​ണ് ക​രു​ത​ലും കൈ​ത്താ​ങ്ങും പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കു​ക. നി​ർ​ദേ​ശ​ങ്ങ​ൾ, അ​ഭി​പ്രാ​യ​ങ്ങ​ൾ, പ്ര​പ്പോ​സ​ൽ, ലൈ​ഫ് മി​ഷ​ൻ, ജോ​ലി സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ, വാ​യ്പ എ​ഴു​തി ത​ള്ള​ൽ, പോ​ലീ​സ് കേ​സു​ക​ൾ, ഭൂ​മി സം​ബ​ന്ധ​മാ​യ പ​ട്ട​യ​ങ്ങ​ൾ ത​രം മാ​റ്റ​ൽ, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ നി​ന്നു​ള്ള ചി​കി​ത്സാ ധ​ന​സ​ഹാ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള ധ​ന​സ​ഹാ​യ​ത്തി​നാ​യു​ള്ള അ​പേ​ക്ഷ​ക​ൾ, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര്യം, റ​വ​ന്യു റി​ക്ക​വ​റി, വാ​യ്പ തി​രി​ച്ച​ട​വി​നു​ള്ള സാ​വ​കാ​ശം, ഇ​ള​വു​ക​ൾ തു​ട​ങ്ങി​യ അ​പേ​ക്ഷ​ക​ൾ അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കി​ല്ല.