സിപിഐ പ്രവർത്തകർ ഫെഡറൽ ബാങ്ക് ശാഖ ഉപരോധിച്ചു
1484534
Thursday, December 5, 2024 4:30 AM IST
സുൽത്താൻബത്തേരി: സിപിഐ പ്രവർത്തകർ ഫെഡറൽ ബാങ്ക് ശാഖ ഉപരോധിച്ചു. മഹിളാസംഘം സംസ്ഥാന സമിതിയംഗം പ്രഫ. താര ഫിലിപ്പിന്റെ വീടും സ്ഥലവും ജപ്തി ചെയ്യാൻ നടത്തിയ നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു സമരം.
സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, അസിസ്റ്റന്റ് സെക്രട്ടറി പി.എം. ജോയി, സംസ്ഥാന സമിതി അംഗം പി.കെ. മൂർത്തി, ഫാരിസ്, സി.എം. സുധീഷ്, പി.ജി. സോമനാഥൻ, അനിൽ സ്റ്റീഫൻ, എ.എം. ജോർജ്, വിൻസന്റ് പുത്തേട്ട്, സി.എം. സുമേഷ്, ശശികുമാർ, കെ.പി. അസൈനാർ, തൂലിക ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.