കുടിവെള്ള പദ്ധതികൾ നാടിന് സമർപ്പിച്ചു
1484533
Thursday, December 5, 2024 4:30 AM IST
കാവുംമന്ദം: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്പോകണ്ടി, മേലെപാലുവയൽ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ വികസന മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. പൊഴുതന ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ കാലിക്കുനി വാർഡിലാണ് രണ്ട് ഉന്നതികളിൽ നിരവധി കുടുംബങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ പദ്ധതി പൂർത്തീകരിച്ചത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ മനോജ്, സ്ഥിരംസമിതി അധ്യക്ഷ രാധ പുലിക്കോട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വത്സല നളിനാക്ഷൻ, സൂന നവീൻ, ബീന റോബിൻസണ്‍, വിജയൻ തോട്ടുങ്കൽ, സിബിൽ എഡ്വേർഡ്, വികസന സമിതി കണ്‍വീനർ ഹരിദാസ് ഇളങ്ങോളി, ഗീത ബാലൻ, ബാലകൃഷ്ണൻ ചെന്പോകണ്ടി, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം എൻ.സി. പ്രസാദ്, സംഘാടകസമിതി കണ്‍വീനർ പി.ആർ. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.