ലിറ്ററേച്ചർ ഫെസ്റ്റ്: സൗഹൃദ സംഗമം നടത്തി
1484531
Thursday, December 5, 2024 4:30 AM IST
സുൽത്താൻ ബത്തേരി: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സമായ വയനാട് ലിറ്ററേച്ചർ ഫെസറ്റിവലിന്റെ പ്രചാരണാർഥം ബത്തേരിയിൽ സൗഹൃദ സംഗമവും ഹൈഡ്രജൻ ബലൂണ്‍ പറത്തലും നടത്തി. അസംപ്ഷൻ ഹൈസ്കൂളിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു.
ബത്തേരി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ് അധ്യക്ഷത വഹിച്ചു. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ. ജോസ്, അസംപ്ഷൻ ഹൈസ്കൂൾ പ്രധാന അധ്യാപകൻ ബിനു തോമസ്, വൈഎംസിഎ ബത്തേരി പ്രസിഡന്റ് രാജൻ തോമസ്, സൗഹൃദ കൂട്ടായ്മ ബത്തേരി പ്രസിഡന്റ് ധനേഷ് കുമാർ, ഫെസ്റ്റിവൽ കോഓർഡിനേറ്റർ ഷാജൻ ജോസ്, ഷിൽസണ്‍ മാത്യു, ആരിഫ് തണലോട്ട്, നിസി അഹമ്മദ്, വിനയകുമാർ അഴിപ്പുറത്ത് തുടങ്ങിയവർ സംബന്ധിച്ചു.