മഹിളാ കോണ്‍ഗ്രസ് ഉപവാസം നടത്തി
1484530
Thursday, December 5, 2024 4:30 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരേ കളക്ടറേറ്റ് മാർച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് ക്രൂരമായി ലാത്തിച്ചാർജ് ചെയ്തതിൽ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനു മുന്നിൽ ഉപവാസം നടത്തി.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് മേഴ്സി സാബു, അജിത, പോൾസണ്‍ കുവയ്ക്കൽ, നജീബ് പിണങ്ങോട്, പി. വിനോദ്, സന്ധ്യ ലിഷു, പ്രസന്ന രാമകൃഷ്ണൻ, ആയിഷ പള്ളിയാൽ, ഗിരിജ മോഹൻദാസ്, ജസി ലെസ്ലി, ചന്ദ്രിക കൃഷ്ണൻ, ജാൻസി ജോസഫ്, പി. സാജിത എന്നിവർ പ്രസംഗിച്ചു.