മണിരത്ന ഫൗണ്ടേഷൻ വിദ്യാർഥിനികൾക്ക് സാന്പത്തിക സഹായം നൽകി
1484529
Thursday, December 5, 2024 4:30 AM IST
മാനന്തവാടി: എറണാകുളം വൈറ്റില ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമായ മണിരത്ന ഗ്രൂപ്പ് "വിദ്യാരത്ന' പദ്ധതിയിൽ ജിവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാർഥിനികളിൽ നിർധന കുടുംബങ്ങളിൽനിന്നുള്ള 20 പേർക്ക് പഠനത്തിനു സാന്പത്തിക സഹായം നൽകി.
ജിവിഎച്ച്എസ്എസിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സലിം അൽത്താഫിന് മണിരത്ന ഗ്രൂപ്പ് സ്ഥാപക ചെയർമാൻ മണികണ്ഠൻ സൂര്യ വെങ്കിടയും മാനേജിംഗ് ഡയറക്ടർ ധന്യ മണികണ്ഠനും ചേർന്ന് ആദ്യഘട്ടം സഹായധനം കൈമാറി. പദ്മശ്രീ ചെറുവയൽ രാമൻ, പദ്മശ്രീ മീനാക്ഷിയമ്മ, പോലീസ് ഇൻസ്പെക്ടർ സുനിൽ ഗോപി, റിട്ട. സുബേദാർ മേജർ ഇ.പി. മത്തായിക്കുഞ്ഞ്, കവയിത്രി ആയിഷ മാനന്തവാടി, മണിരത്ന ഗ്രൂപ്പ് ജനറൽ മാനേജർ സി.പി. പ്രമോദ്, പിടിഎ പ്രസിഡന്റ് എൻ.ജെ. ഷാജിത്, അധ്യാപകൻ റഷീദ് എന്നിവർ പ്രസംഗിച്ചു.