സംസ്ഥാനത്തെ മികച്ച സ്പെഷൽ സ്കൂളിനുള്ള പുരസ്കാരം എമ്മാവൂസ് വില്ലയ്ക്ക്
1484295
Wednesday, December 4, 2024 5:16 AM IST
കൽപ്പറ്റ: സംസ്ഥാനത്തെ മികച്ച സ്പെഷൽ സ്കൂളിനുള്ള സാമൂഹിക നീതി വകുപ്പിന്റെ പുരസ്കരം മാനന്തവാടി തോണിച്ചാലിലെ എമ്മാവൂസ് വില്ലയ്ക്കു ലഭിച്ചു. ഭിന്നശേഷി മേഖലയിൽ കാഴ്ചവച്ച പ്രവർത്തനങ്ങളാണ് സ്കൂളിനെ പുരസ്കാരത്തിന് അർഹമാക്കിയത്. ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി തൃശൂരിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹിക ക്ഷേമ മന്ത്രി പ്രഫ.ആർ. ബിന്ദുവിൽ നിന്ന് സ്കൂൾ മാനേജർ ബ്രദർ പോളി എംഎംബി, പ്രിൻസിപ്പൽ സിസ്റ്റർ ജസി ഫ്രാൻസിസ്, സ്റ്റാഫ്, വിദ്യാർഥി പ്രതിനിധികൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. 44 വർഷമായി റസിഡൻഷ്യൽ സ്കൂളായി പ്രവർത്തിക്കുന്നതാണ് എമ്മാവൂസ് വില്ല. പ്ലസ്ടു കഴിഞ്ഞ ഭിന്നശേഷിക്കാർക്കായി കംപ്യൂട്ടർ അധിഷ്ഠിത തൊഴിൽ പരിശീലനം സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്.