മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
1484293
Wednesday, December 4, 2024 5:16 AM IST
സുൽത്താൻ ബത്തേരി: യുണൈറ്റഡ് വേ മുംബൈയും ഹ്യുമാനിറ്റേറിയൻ എയ്ഡ് ഇന്റർനാഷണൽ ന്യൂ ഡൽഹിയും ശ്രേയസും സംയുക്തമായി ജില്ലയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. നവംബർ 18 മുതൽ 28 വരെ നെൻമേനി, പൂതാടി, നൂൽപ്പുഴ, മൂപ്പൈനാട്, കോട്ടത്തറ എന്നീ പഞ്ചായത്തുകളിൽ വിവിധ സ്ഥലങ്ങളിലായി 15 മെഡിക്കൽ ക്യാന്പുകൾ നടത്തി. ഡോ. പ്രവീണ്‍, ഡോ. വിനയപ്രിയ, ഡോ. അനറ്റ് മരിയ, നേഴ്സുമാരായ അക്സ, നിമിഷ എന്നിവരടങ്ങിയ മെഡിക്കൽ ടീം രോഗികളെ പരിശോധിക്കുകയും ക്യാന്പിലെത്തിയ മുഴുവൻ ആളുകൾക്കും സൗജന്യ മരുന്നുകൾ വിതരണം ചെയ്തു.
1200 ഓളം ആളുകൾ വിവിധ സ്ഥലങ്ങളിലായി ക്യാന്പിൽ പങ്കെടുത്തു. ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ മെഡിക്കൽ ക്യാന്പ് ഉദ്ഘാടനം ചെയ്തു. ശ്രേയസ് പ്രോഗ്രാം ലോക്കൽ പ്രോജക്ട് കോ ഓർഡിനേറ്റർ കെ.വി. ഷാജി, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർമാരായ ലെനീഷ്, നീതു, മഞ്ജു, ലിമ, വോളണ്ടിയർമാരായ ഷിനി, പി.വി. സാബു, ഉഷ, വിനി ബാലൻ, ബിന്ദു വിൽസണ്‍, മേഴ്സി ദേവസ്യ, സിബി സാബു, മിനി ജോയ്, പുഷ്പലത, ആശാ വർക്കർമാരും ക്യാന്പിന് നേതൃത്വം നൽകി.