കേരള പോലീസ് പെൻഷനേർസ് അസോസിയേഷൻ ജില്ലാ കണ്വൻഷൻ നടത്തി
1484292
Wednesday, December 4, 2024 5:16 AM IST
കൽപ്പറ്റ: കേരള പോലീസ് പെൻഷനേർസ് അസോസിയേഷൻ ജില്ലാ കണ്വൻഷൻ കൽപ്പറ്റ പോലീസ് സൊസൈറ്റി ഹാളിൽ നടത്തി. കൽപ്പറ്റ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ. സി.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്തു.
കണ്‍വൻഷനിൽ ഭാരവാഹികളായി സണ്ണി ജോസഫ് (സെക്രട്ടറി), കെ. സുകുമാരൻ (പ്രസിഡന്റ്), കെ. ശ്രീനിവാസൻ (ട്രഷറർ), കെ. അഷ്റഫ് (ജോയിന്റ് സെക്രട്ടറി), പി. ജാനകി (വൈസ് പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള കോടതികളിൽ തെളിവു നൽകുന്നതിനായി എത്തുന്ന പോലിസ് ഉദ്യോഗസ്ഥർക്ക് നിയമാനുസൃതം ലഭിക്കേണ്ട അലവൻസ് ലഭിക്കാനും 60 വയസ് കഴിഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ വിചാരണ കോടതികളിൽ മണിക്കൂറുകൾ കാത്തു നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.