ലൈബ്രറി ഡിജിറ്റലൈസേഷൻ ആരംഭിച്ചു
1484288
Wednesday, December 4, 2024 5:16 AM IST
കൽപ്പറ്റ: ശക്തി ഗ്രന്ഥശാലയിൽ ലൈബ്രറി ഡിജിറ്റലൈസേഷൻ ആരംഭിച്ചു. എസ്കെഎംജെ എച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പുസ്തകങ്ങൾ ലൈബ്രറി കൗണ്‍സിലിന്റെ സോഫ്റ്റ്വേറിൽ എൻട്രി ചെയ്യുന്നത്.
ജില്ലാ ലൈബ്രറി കൗണ്‍സിൽ ജോയിന്റ് സെക്രട്ടറി പി.കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മേഖലാ സമിതി കണ്‍വീനർ കെ. രാജൻ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എ. സ്മിത, അജി ബഷീർ, സാജിത സൈനുദ്ദീൻ, എൻഎസ്എസ് ലീഡർ കെ. മുഹമ്മദ് ഷമൽ, ലൈബ്രേറിയൻ സി.പി. രമണി എന്നിവർ പ്രസംഗിച്ചു.