മേപ്പാടിയിൽ ദന്തചികിത്സാക്യാന്പ് നടത്തി
1484287
Wednesday, December 4, 2024 5:16 AM IST
മേപ്പാടി: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, തൃശൂർ ഗവ. ഡെന്റൽ കോളജ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദ്വിദിന ദന്തചികിത്സാ ക്യാന്പ് നടത്തി. തൃശൂർ ഗവ.ഡെന്റൽ കോളജിലെ പബ്ലിക് ഹെൽത്ത് ഡന്റിസ്ട്രി വിഭാഗത്തിനു കീഴിലുള്ള ബസിലാണ് ദന്താശുപത്രി സജ്ജീകരിച്ചത്.
ക്യന്പിൽ ആദ്യദിവസം വെള്ളാർമല, മേപ്പാടി സ്കൂളുകളിലെ കുട്ടികൾക്കും രണ്ടാംദിവസം പൊതുജങ്ങൾക്കുമാണ് ചികിത്സ നൽകിയത്. മേപ്പാടി അരപ്പറ്റ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ഡീൻ ഡോ. ഗോപകുമാരൻ കർത്താ ഉദ്ഘാടനം ചെയ്തു. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റും ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ഡെപ്യൂട്ടി ജനറൽ മാനേജരുമായ ഡോ. ഷാനവാസ് പള്ളിയാൽ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അഷ്റഫ് ലാൻഡ്മാർക്ക്, ഡോ.വിവേക് ശിവകുമാർ, ഡോ.എം. രജിത്, ഡോ. ബെഫിൻ, ഡോ.ആഷിഖ് എന്നിവർ പ്രസംഗിച്ചു.