ഊട്ടി കർണാടക ഗാർഡനിൽ പുഷ്പമേള 20 മുതൽ
1483991
Tuesday, December 3, 2024 4:56 AM IST
ഗൂഡല്ലൂർ: ഊട്ടിയിൽ കർണാടക സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഉദ്യാനത്തിൽ 20 മുതൽ 30 വരെ പുഷ്പമേള നടത്തും. 2018ലാണ് കർണാടക 100 ഏക്കറിൽ ഉദ്യാനം നിർമിച്ചത്.
ഇവിടെ ആദ്യമായാണ് പുഷ്പോത്സവം സംഘടിപ്പിക്കുന്നത്. മേള കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുമെന്ന് ഉദ്യാനം അധികൃതർ അറിയിച്ചു. കർണാടകയിൽനിന്ന് പ്രതിവർഷം ആയിരക്കണക്കിന് സഞ്ചാരികളാണ് ഊട്ടിയിലെത്തുന്നത്. ഊട്ടി ടൂറിസത്തിലൂടെ തമിഴ്നാട് സർക്കാരിന് വലിയ വരുമാനമാണ് ലഭിക്കുന്നത്. വരുമാനം മുന്നിൽക്കണ്ടാണ് കർണാടക സർക്കാർ ഊട്ടിയിൽ ഉദ്യാനം നിർമിച്ചത്.