പുഞ്ചിരിമട്ടം പുനരധിവാസം വേഗത്തിലാക്കണം: കെഎസ്എസ്പിഎ
1483990
Tuesday, December 3, 2024 4:56 AM IST
കൽപ്പറ്റ: പുഞ്ചിരമട്ടം ഉരുൾ ദുരന്ത ബാധിതരുടെ പുനരധിവാസം വേഗത്തിലാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ(കെഎസ്എസ്പിഎ)നിയോജകമണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ക്ഷാമാശ്വാസ കുടിശിക ഉടൻ ലഭ്യമാക്കുക, തടഞ്ഞുവച്ച ആനുകൂല്യങ്ങൾ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. എംജിടി ഓഡിറ്റോറിയത്തിൽ ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഇ.ടി. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ. വിപിനചന്ദ്രൻ, വേണുഗോപാൽ എം. കീഴ്ശേരി, ജി. വിജയമ്മ, ജില്ലാ സെക്രട്ടറി ടി.ജെ. സക്കറിയാസ്, വനിതാഫോറം ജില്ലാ പ്രസിഡന്റ് കെ.എം. ആലീസ്, എൻ.ഡി. ജോർജ്, കെ.എൽ. തോമസ്, ടെസി ബാബു, കെ. സ്റ്റീഫൻ, ടി.ഒ. റെയ്മണ്‍, കെ.ഐ. തോമസ്, സി. ജോസഫ്, ടി.കെ. ജേക്കബ്, വി. രാമനുണ്ണി, പി.എം. ജോസ്, ടി.വി. കുര്യാക്കോസ്, കെ. സുബ്രഹ്മണ്യൻ, കെ. ശശികുമാർ, പി. സരസമ്മ, ഷാജിമോൻ ജേക്കബ്, പി.എൽ. വർക്കി, കെ.ടി. ശ്രീധരൻ, കെ. വിശ്വനാഥൻ, കെ. തോമസ് റാത്തപ്പളിൽ, ഒ.എം. ജയേന്ദ്രകുമാർ, രമേശൻ മാണിക്യൻ, ആർ. രാമചന്ദ്രൻ, പി.ജെ. ആന്റണി, കെ. രാധാകൃഷ്ണൻ,പി. ഹംസ, സി.എസ്. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.