വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1483854
Monday, December 2, 2024 6:46 AM IST
പുൽപ്പള്ളി: സഹോദരീഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇരുളം അന്പലപ്പടി ഉന്നതിയിലെ കൈമയുടെ മകൻ സുരേഷാണ് (കുട്ടൻ-35) ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. നവംബർ 29ന് രാത്രിയാണ് വേട്ടേറ്റത്.
അന്നുപകൽ സുരേഷും സഹോദരീഭർത്താവ് കരണി ഉന്നതിയിലെ കണ്ണനുമായി വാക്കേറ്റം നടന്നിരുന്നു. അവിവാഹിതനാണ് സുരേഷ്. കണ്ണൻ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. കേണിച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അന്പലപ്പടി.