പഴശി ദിനാചരണം: മാവിലാംതോടിൽ വിവിധ പരിപാടികൾ നടത്തി
1483772
Monday, December 2, 2024 5:06 AM IST
പുൽപ്പള്ളി: പഴശി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ മാവിലാംതോടിലെ പഴശി സ്മൃതി മണ്ഡപത്തിലേക്ക് ദീപശിഖാ പ്രയാണം, പുഷ്പാർച്ചന, അനുസ്മരണം, സെമിനാർ, വിദ്യാർഥികൾക്ക് ചിത്രരചനാമത്സരം എന്നിവ നടത്തി.
കാപ്പിസെറ്റിൽ ആരംഭിച്ച ദീപശിഖാ പ്രയാണത്തിൽ വിദ്യാർഥികളടക്കം നിരവധി പേർ പങ്കെടുത്തു. പുഷ്പാർച്ചനയ്ക്ക് പഞ്ചായത്ത് പ്രസിസന്റ് ടി.എസ്. ദിലീപ്കുമാർ. കെ.എൽ. പൗലോസ്, എം.എസ്. സുരേഷ് ബാബു, മണി പാന്പനാൽ, പി.വി. സഹദേവൻ തുടങ്ങിയവർ നേത്യത്വം നൽകി.