കൗതുക കാഴ്ചകളൊരുക്കി വയനാട് പുഷ്പോത്സവം
1483771
Monday, December 2, 2024 5:06 AM IST
കൽപ്പറ്റ: വയനാടിന്റെ ടൂറിസം മേഖലക്ക് കരുത്തുപകരുകയെന്ന ലക്ഷ്യത്തോടെ സ്നേഹ ഇവന്റ്സ് സംഘടിപ്പിച്ച പുഷ്പോത്സവം ബൈപാസിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ തുടങ്ങി. ഡിസംബർ 31 വരെ നീളുന്ന പുഷ്പോത്സവം ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ടിക്കറ്റ് വിൽപന ഉദ്ഘാടനം നഗരസഭാ ചെയർമാൻ ടി.ജെ. ഐസക് നിർവഹിച്ചു. പുഷ്പ-ഫല-സസ്യ പ്രദർശനം, അമ്യൂസ്മെന്റ് പാർക്ക്, കണ്‍സ്യൂമർ സ്റ്റാൾ എന്നിവ പുഷ്പോത്സവ നഗരിയിലുണ്ട്. വ്യത്യസ്ത ഇനത്തിലും നിറത്തിലുമുള്ള ഒരു ലക്ഷം പൂച്ചെടികൾ ആകർഷകമായി സജ്ജമാക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ കലാപരിപാടികൾ ഉണ്ടാകും. സ്കൂൾ വിദ്യാർഥികൾക്കു പ്രവേശനം സൗജന്യമാണ്.