ലെൻസ്ഫെഡ് ജില്ലാ കണ്വൻഷൻ നടത്തി
1483769
Monday, December 2, 2024 5:06 AM IST
മുട്ടിൽ: ലെൻസ്ഫെഡ് ജില്ലാ കണ്വൻഷൻ മുട്ടിൽ കോപ്പർ കിച്ചണ്‍ ഓഡിറ്റോറിയത്തിൽ നടത്തി. ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാരിസ് അറയ്ക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വിനോദ്കുമാർ മുഖ്യപ്രഭാഷണം നടത്തി.
കൽപ്പറ്റ നഗരസഭാ ചെയർമാൻ ടി.ജെ. ഐസക്, രവീന്ദ്രൻ, ഇ.പി. ഉണ്ണിക്കൃഷ്ണൻ, പി.സി. സലിൽകുമാർ, കെ. സുരേന്ദ്രൻ, ബെഞ്ചമിൻ, മുഹമ്മദ് മുസ്തഫ, ജാഫർ സേട്ട്, സതീഷ് അരിവയൽ, ജയിംസ് ജോസഫ്, ഫൈസൽ ചിറ്റാടൽ, സിബിൻസണ്‍, ജിൻസണ് ജോസഫ്, ടി.എ. രാമകൃഷ്ണൻ, എ.കെ. ഏലിയാസ്, സാബു തോമസ് എന്നിവർ പ്രസംഗിച്ചു. പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുക, കരിനിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ കണ്വൻഷൻ ഉന്നയിച്ചു.