മീ​ന​ങ്ങാ​ടി: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ന്ന അ​ണ്ട​ർ-23 വി​മ​ൻ ഉ​ത്ത​ര​മേ​ഖ​ലാ അ​ന്ത​ർ ജി​ല്ലാ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ വ​യ​നാ​ട് ജേ​താ​ക്ക​ളാ​യി. ഉ​ത്ത​ര​മേ​ഖ​ലാ ടീ​മി​ലേ​ക്ക് ജി​ല്ലാ ടീം ​അം​ഗ​ങ്ങ​ളാ​യ എം.​പി. അ​ലീ​ന, പി.​ആ​ർ. വൈ​ഷ്ണ, ശ്രേ​യ റോ​യ്, സി. ​ര​ശ്മി, ആ​ര​തി ര​വി, അ​ലീ​ന ഷി​ബു, ഗൗ​രി ന​ന്ദ(​റി​സ​ർ​വ്) എ​ന്നി​വ​ർ​ക്ക് സെ​ല​ക്‌​ഷ​ൻ ല​ഭി​ച്ചു. ജി​നി ജോ​മോ​ൻ, കെ.​സി. അ​ജി​ത എ​ന്നി​വ​രാ​ണ് ജി​ല്ലാ ടീം ​പ​രി​ശീ​ല​ക​ർ.