ദേശീയ അന്പെയ്ത്ത് മത്സരം നടത്തി
1483766
Monday, December 2, 2024 5:06 AM IST
മാനന്തവാടി: സംസ്ഥാന പട്ടികജാതി-വർഗ ഗവേഷണ പരിശീലന പഠന വികസന വകുപ്പിന്റെ ഭിമുഖ്യത്തിൽ ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തലക്കര ചന്തു സ്മാരക ദ്വിദിന ദേശീയ അന്പെയ്ത്ത് മത്സരം നടത്തി. കേരളം, കർണാടക, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽനിന്നുള്ള 32 ടീമുകളിലായി 140 ഓളം താരങ്ങൾ പങ്കെടുത്തു. പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. സ്കൂൾ ഗ്രൗണ്ടിൽ സജ്ജീകരിച്ച ട്രൈബൽ കൾച്ചറൽ എക്സിബിഷൻ ഹാൾ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
നഗരസഭാ ചെയർപേഴ്സണ് സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി മുഖ്യാതിഥിയായി. കിർത്താട്സ് ഡയറക്ടർ ഡോ.എസ്. ബിന്ദു, പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ, നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, ആന്ധ്രപ്രദേശ് ട്രൈബൽ ഇൻസ്റ്റിറ്റ്യൂഷൻ മേധാവി ഡോ. നാഗരാജു, റൂറൽ ആൻഡ് ട്രൈബൽ സോഷ്യോളജി മേധാവി സീത കക്കോത്ത്, മാന്തവാടി ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ കെ.കെ. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.