മാനന്തവാടി അമലോദ്ഭവമാതാ തീർഥാടന കേന്ദ്രം
1483591
Sunday, December 1, 2024 6:43 AM IST
മാനന്തവാടി: അമലോദ്ഭവമാതാ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാൾ തുടങ്ങി. വികാരി ഫാ. വില്യം രാജൻ കൊടിയേറ്റി. ഒൻപതിനാണ് സമാപനം. പ്രഥമദിനംദിവ്യബലിയിൽ മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം മുഖ്യകാർമികനായി. ആറും എഴും എട്ടും ആണ് പ്രധാന തിരുനാൾ ദിനങ്ങൾ. ആറിന് വൈകുന്നേരം നാലിന് ദിവ്യബലിയിലും നൊവേനയിലും ഫാ. ജോയി പൈനാടത്ത് മുഖ്യകാർമികനാകും. കലാസന്ധ്യയും നേർച്ചഭക്ഷണവും ഉണ്ടാകും.
ഏഴിനു രാവിലെ 10.30 ഫാ. വിൻസന്റ് കൊരണ്ടിയാർകുന്നിലിന്റെ കാർമികത്വത്തിൽ ആരാധന, അഭിഷേക ശുശ്രൂഷ, ദിവ്യബലി, നൊവേന. വൈകുന്നേരം 4.30ന് കോഴിക്കോട് രൂപത വികാരി ജനറാൾ മോണ്‍.ജെൻസൻ പുത്തൻവീട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി. തുടർന്ന് മാതാവിന്റെ തിരുസ്വരൂപം വഹിച്ച് നഗരപ്രദക്ഷിണം,നേർച്ചഭക്ഷണം,വാഴ്വ്. രാത്രി ഡിജിറ്റൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ആകാശ വിസ്മയവും ഉണ്ടാകും.
എട്ടിനു രാവിലെ 10ന് കോഴിക്കോട് രൂപത മെത്രാൻ ഡോ.വർഗീസ് ചക്കാലയ്ക്കലിനു സ്വീകരണം. തുടർന്ന് സാഘോഷമായ പൊന്തിഫിക്കൽ സമൂഹബലി, മാതാവിന്റെ തിരുസ്വരൂപം വഹിച്ച് പ്രദക്ഷിണം, നേർച്ചഭക്ഷണം. വിശുദ്ധ യൗസേപ്പ് പിതാവിന്റെ കപ്പേള ബിഷപ് ആശീർവദിക്കും. സമാപനദിനമായ ഒൻപതിന് വൈകുന്നേരം 4.30ന് പരേത സ്മരണ, കൃതജ്ഞതാ ദിവ്യബലി, കൊടിയിറക്ക്.