പ്രിയങ്ക ഗാന്ധി വദ്ര ഇന്ന് വയനാട്ടിൽ
1483590
Sunday, December 1, 2024 6:43 AM IST
കൽപ്പറ്റ: ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ഉജ്വല വിജയം സമ്മാനിച്ച വോട്ടർമാർക്ക് നന്ദി പറയാൻ പ്രിയങ്ക ഗാന്ധി വദ്ര ഇന്ന് വയനാട്ടിൽ.
രാവിലെ 10.30ന് മാനന്തവാടിയിലും 12.15ന് സുൽത്താൻ ബത്തേരിയിലും, 1.30ന് കൽപ്പറ്റയിലും യുഡിഎഫ് യോഗത്തിൽ പ്രിയങ്ക പ്രസംഗിക്കും. വൈകുന്നേരം ഡൽഹിക്കു മടങ്ങും.
ഇന്നലെ പ്രിയങ്ക ഗാന്ധി വദ്രയും സഹോദരനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും വയനാട് മണ്ഡലത്തിലെ മുക്കം, കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിൽ വോട്ടർമാർക്ക് നന്ദി അറിയിച്ചിരുന്നു.