വിൽപനയ്ക്കു വീട്ടിൽ സൂക്ഷിച്ച 23.49 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
1483589
Sunday, December 1, 2024 6:40 AM IST
കന്പളക്കാട്: വിൽപനയ്ക്കു വീട്ടിൽ സൂക്ഷിച്ച 23.49 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കന്പളക്കാട് ഒന്നാംമൈൽ കറുവ വീട്ടിൽ കെ. മുഹമ്മദ് നിസാമുദ്ദീനെയാണ്(25) കന്പളക്കാട് കന്പളക്കാട് പോലീസ് ഇൻസ്പെക്ടർ എം.എ. സന്തോഷ്, എസ്ഐ എൻ.വി. ഹരീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വീട്ടിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ അലുമിനിയം ഫോയിൽ പേപ്പറിൽ പൊതിഞ്ഞ് ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളിൽ നിറച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ഇത് തൂക്കുന്നതിനുള്ള ഡിജിറ്റൽ ത്രാസും കണ്ടെടുത്തു. എംഡിഎംഎ ഉറവിടം, കൂട്ടു പ്രതികൾ എന്നിവ സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നു പോലീസ് അറിയിച്ചു.