കോണ്ഗ്രസ് പ്രവർത്തകർ ഡിവൈഎസ്പി ഓഫീസ് ഉപരോധിച്ചു
1483586
Sunday, December 1, 2024 6:40 AM IST
കൽപ്പറ്റ: കളക്ടറേറ്റ് മാർച്ച് നടത്തിയ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് പ്രവർത്തകർ ഡിവൈഎസ്പി ഓഫീസ് ഉപരോധിച്ചു.
വൈകുന്നേരം 5.30 മുതൽ 7.30 വരെയായിരുന്നു ഉപരോധം. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ബി. സുരേഷ് ബാബു, ടി.ജെ. ഐസക്, ഗിരീഷ് കൽപ്പറ്റ, ഡിന്റോ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.