വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയിൽ
1483585
Sunday, December 1, 2024 6:40 AM IST
മാനന്തവാടി: ക്ലബ് കുന്നിലെ വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയിൽ. വിദ്യാർഥികടക്കം നിരവധിയാളുകൾ ദിനേന കാൽനടയായി സഞ്ചരിക്കുന്ന റോഡരികിലാണ് വൈദ്യുതി പോസ്റ്റ് അപകട ഭീഷണി ഉയർത്തുന്നത്.
പ്രദേശത്തെ വീടുകളിലേക്കും ജില്ലാ ജയിലിലേക്കുമുള്ള വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. നഗരസഭ ഓവുചാൽ നിർമിച്ചതോടെയാണ് വൈദ്യുതി പോസ്റ്റ് തീർത്തും അപകടാവസ്ഥയിലായത്. പോസ്റ്റിന്റെ അടിഭാഗം ദുർബലമാണ്.
ഇത് നിലംപതിക്കുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു. പോസ്റ്റിന് നൽകിയിരുന്ന സ്റ്റേ വയർ ഇപ്പോൾ കാണാനില്ല. പോസ്റ്റ് സ്റ്റേവയർ നൽകി ബലപ്പെടുത്തി അപകട സാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.