മീനങ്ങാടി കത്തിഡ്രലിൽ തിരുനാൾ ഇന്ന് തുടങ്ങും
1483584
Sunday, December 1, 2024 6:40 AM IST
മീനങ്ങാടി: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ശിലാസ്ഥാപനത്തിന്റെയും പരിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹൻമാരുടെയും മോർ ഗീവർഗീസ് സഹദായുടേയും ഓർമപ്പെരുന്നാൾ ഇന്നു മുതൽ മൂന്നു വരെ ആഘോഷിക്കും.
ഇന്നു രാവിലെ എട്ടിന് വിശുദ്ധ മൂന്നിൻമേൽ കുർബാനയിൽ സൈമണ്‍ കോർ എപ്പിസ്കോപ്പ മാലിയിൽ, ഗീവർഗീസ് കോർ എപ്പിസ്കോപ്പ കിഴക്കേക്കര, ജോർജ് കോർ എപ്പിസ്കോപ്പ മനയത്ത് എന്നിവർ കാർമികരാകും.
10ന് വികാരി ഫാ. ബിജുമോൻ കർലോട്ടുകുന്നേൽ കൊടി ഉയർത്തും. 10.15 മുതൽ ഉച്ചവരെ കത്തീഡ്രൽ സുവർണ ജൂബിലിയോടനുബന്ധിച്ച് സുൽത്താൻ ബത്തേരി ശ്രീശാരദ ഐ ആൻഡ് ഇഎൻടി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര-ശ്രവണ പരിശോധനാക്യാന്പ് നടത്തും. വൈകുന്നേരം 6.30ന് സന്ധ്യാപ്രാർഥന. തുടർന്ന് വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള നവീകരിച്ച കൽക്കുരിശിന്റെ സമർപ്പണം മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് നിർവഹിക്കും.
രണ്ടിന് രാവിലെ 7.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയിൽ ഫാ. എൽദോ കൂരൻതാഴത്തുപറന്പിൽ, ഫാ. സിനു ചാക്കോ തെക്കെത്തോട്ടത്തിൽ, ഫാ. ലിജോ തന്പി ആനിക്കാട്ട് എന്നിവർ കാർമികരാകും. 8.30ന് സ്നേഹസ്പർശം. വൈകുന്നേരം നാലിന് കുരിശിൻതൊട്ടികളിൽ കൊടി ഉയർത്തൽ. 5.30ന് കത്തീഡ്രൽ കവാടത്തിൽ മലബാർ ഭദ്രാസനാധിപനു സ്വീകരണം. രാത്രി ഏഴിന് പ്രദക്ഷിണം, ആശീർവാദം.
മൂന്നിനു രാവിലെ എട്ടിന് വിശുദ്ധ മൂന്നിൻമേൽ കുർബാനയിൽ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്താ മുഖ്യകാർമികനാകും. ഫാ. ഷിജിൻ കടന്പക്കാട്ട്, ഫാ. എൽദോ ഷാജു പനിച്ചിയിൽ എന്നിവർ സഹകാർമികത്വം വഹിക്കും.
10ന് മധ്യസ്ഥ പ്രാർഥന, 10.30ന് പ്രസംഗം. 11.30ന് പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ. ഉച്ചകഴിഞ്ഞ് മൂന്നിന് കൊടിയിറക്കൽ. തിരുനാൾ ഒരുക്കം പൂർത്തിയായതായി വികാരി ഫാ. ബിജുമോൻ കർളോട്ടുകുന്നേൽ, ട്രസ്റ്റി കുര്യാച്ചൻ നെടുങ്ങോട്ടുകുടി, സെക്രട്ടറി ജോണ്സണ് കൊഴാലിൽ, ജോ.ട്രസ്റ്റി ജോസ് ചക്കാലക്കൽ, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനർ സിജോ മാത്യു തുരുത്തുമ്മേൽ എന്നിവർ അറിയിച്ചു.