ദുരന്തബാധിതർക്ക് എൻഎഫ്ഐ കിറ്റ് നൽകി
1483583
Sunday, December 1, 2024 6:40 AM IST
കൽപ്പറ്റ: ബത്തേരി രൂപതയുടെ സാമൂഹികക്ഷേമ വിഭാഗമായ ശ്രേയസ് മേപ്പാടി ഭാഗത്തെ ഉരുൾദുരന്തബാധിതരിൽ 110 പേർക്ക് എൻഎഫ്ഐ കിറ്റ് വിതരണം ചെയ്തു.
10,000 രൂപ വിലവരുന്ന സാമഗ്രികളാണ് ഓരോ കിറ്റിലും. ഡൽഹി സീഡ്സിന്റെ സഹകരണത്തോടെ നടത്തിയ കിറ്റ് വിതരണം മുണ്ടേരിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗണ്‍സിലർ എം.കെ. ഷിബു, ഷാരോണ്‍ ജോസ്, ജിലി ജോർജ്, അഭിഷേക് നിർബൽ, പ്രഭു എയ്തർ ,ബെറ്റി പോൾ, പ്രമീള വിജയൻ, ഷിനി തോമസ്, എയ്തർ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.