ആണ്ടൂർ നിത്യസഹായമാതാ ദേവാലയത്തിൽ തിരുനാൾ
1483232
Saturday, November 30, 2024 4:49 AM IST
ആണ്ടൂർ: നിത്യസഹായമാതാ ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാൾ നാളെ മുതൽ ഒൻപത് വരെ ആഘോഷിക്കും. നാളെ രാവിലെ 8.30ന് വികാരി ഫാ.വിക്ടർ മെന്റോണ്‍സ് കൊടിയേറ്റും. ദിവ്യബലിയിലും നൊവേനയിലും ആലുവ സെന്റ് ജോസഫ്സ് സെമിനാരിയിലെ റവ. ഡോ. ഷാനു ഫെർണാണ്ടസ് കാർമികനാകും. രണ്ട് മുതൽ ആറുവരെ വൈകുന്നേരം അഞ്ചിന് ജപമാല, ദിവ്യകാരുണ്യ ആരാധന. 5.30ന് ദിവ്യബലി, നൊവേന. ഈ ദിവസങ്ങളിൽ യഥാക്രമം ഫാ. ഫ്രാൻസൻ ചേരമാൻതുരുത്തിയിൽ, ഫാ.ആന്റണി പാലിയത്തറ, ഫാ. ജയ്സണ്‍ കളത്തിപറന്പിൽ, ഫാ. ശ്യാംകുമാർ, ഫാ. മെജോ ജോസ് എന്നിവർ കാർമികരാകും. ആറിനു രാത്രി ഏഴിന് കുട്ടികളുടെ കലാപരിപാടികൾ ഉണ്ടാകും.
വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാൾ ആഘോഷിക്കുന്ന ഏഴിന് വൈകുന്നേരം അഞ്ചിന് ജപമാല, ദിവ്യകാരുണ്യ ആരാധന. 5.30ന് കോഴിക്കോട് മദർ ഓഫ് ഗോഡ് കത്തീഡ്രൽ വികാരി ഫാ. ജെറോം ചിങ്ങംതറയുടെ കാർമികത്വത്തിൽ ദിവ്യബലി, നൊവേന. രാത്രി ഏഴിന് തോമാട്ടുചാൽ ഭാഗത്തേക്ക് പ്രദക്ഷിണം
. തിരുനാൾ ദിനമായ എട്ടിന് രാവിലെ 9.30ന് ജപമാല, ദിവ്യകാരുണ്യ ആരാധന. 10.30ന് കോഴിക്കോട് രൂപത വികാരി ജനറാൾ മോണ്‍. ജെൻസൻ പുത്തൻവീട്ടിലിന്റെ കാർമികത്വത്തിൽ സമൂഹബലി. 11.30ന് ആണ്ടൂർ ഭാഗത്തേക്ക് പ്രദക്ഷിണം, ദിവ്യകാരുണ്യ ആരാധന, വാഴ്വ്, സ്നേഹവിരുന്ന്. ഒൻപതിന് വൈകുന്നേരം അഞ്ചിന് പരേത സ്മരണ. 5.30ന് ജപമാല, ദിവ്യകാരുണ്യ ആരാധന, ദിവ്യബലി, ഒപ്പീസ്, കൊടിയിറക്കം.