എച്ച്എസ്എസ് ഓട്ടൻതുള്ളലിൽ അഹല്യ
1483225
Saturday, November 30, 2024 4:49 AM IST
നടവയൽ: എച്ച്എസ്എസ് ഓട്ടൻതുള്ളലിൽ സംസ്ഥാനതലത്തിൽ ജില്ലയിൽനിന്ന് വി. അഹല്യ മത്സരിക്കും. പൂതാടി ശ്രീനാരായണ എച്ച്എസ്എസ് വിദ്യാർഥിനിയാണ് അഹല്യ. സന്താനഗോപാലം എന്ന വിഷയത്തിലാണ് സദസിൽ നിറഞ്ഞാടിയത്. തുടർച്ചയായി മൂന്നാം വർഷമാണ് അഹല്യ സംസ്ഥാനതലത്തിൽ മത്സരിക്കുന്നത്. മുൻ വർഷങ്ങളിൽ എ ഗ്രേഡ് നേടിയാണ് സംസ്ഥാന വേദിയിൽനിന്നു മടങ്ങിയത്. മൂന്ന് വർഷമായി കോഴിക്കോട് പ്രഭാകരൻ പുന്നശേരിയുടെ ശിക്ഷണത്തിലാണ് ഓട്ടൻതുള്ളൽ അഭ്യസിക്കുന്നത്. കരണി സ്വദേശി സുഭാഷ് വിലാസിനി ദന്പതികളുടെ മകളാണ്.