മാനന്തവാടി എംജിഎം എച്ച്എസ്എസിന് കലാകിരീടം
1483224
Saturday, November 30, 2024 4:49 AM IST
നടവയൽ: ജില്ലാ സ്കൂൾ കലോത്സവത്തിൽ മാനന്തവാടി എംജിഎം എച്ച്എസ്എസിന് കിരീടം. 230 പോയിന്റുമായാണ് വിദ്യാലയം ഒന്നാമതെത്തിയത്. 150 പോയിന്റുമായി പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ് രണ്ടാം സ്ഥാനവും 117 പോയിന്റുമായി ആതിഥേയരായ നടവയൽ സെന്റ് തോമസ് എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.
ഉപജില്ലകളിൽ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലത്തിൽ 1,017 പോയിന്റുമായി മാനന്തവാടിയാണ് ഒന്നാം സ്ഥാനത്ത്. 950 പോയിന്റുമായി ബത്തേരി രണ്ടും 899 പോയിന്റുമായി വൈത്തിരി മൂന്നും സ്ഥാനം കരസ്ഥമാക്കി.
ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ മാനന്തവാടി എംജിഎംഎച്ച്എസ് 145 പോയിന്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 76 പോയിന്റുമായി സെന്റ് തോമസ് നടവയലാണ് തൊട്ടുപിന്നിൽ. 60 പോയിന്റ് വീതം നേടിയ ബത്തേരി അസംപ്ഷനും പടിഞ്ഞാറത്തറ ജിഎച്ച്എസും മൂന്നാംസ്ഥാനം പങ്കിട്ടു.
എച്ച്എസ്എസ് വിഭാഗത്തിൽ പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസ് 110 പോയിന്റുമായി ഒന്നാമതെത്തി. 80 പോയിന്റ് നേടിയ ദ്വാരക സെക്രഡ് ഹാർട്ട് സ്കൂളിനാണ് രണ്ടാം സ്ഥാനം. 70 പോയിന്റുമായി മാനന്തവാടി ജിവിഎച്ച്എസ് മൂന്നാമതെത്തി.
സംസ്കൃതോത്സവം യുപി വിഭാഗത്തിൽ മാനന്തവാടി ജിയുപിഎസ് 40 പോയിന്റുമായി ഒന്നാം സ്ഥാനം നേടി. 35 പോയിന്റുള്ള ബത്തേരി അസംപ്ഷനും 30 പോയിന്റുള്ള കുഞ്ഞോം എയുപിഎസിനുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം.
ഹൈസ്കൂൾ വിഭാഗത്തിൽ പടിഞ്ഞാറത്തറ ജിഎച്ച്എസ് 70 പോയിന്റുമായി ഒന്നാംസ്ഥാനം നേടി. 40 പോയിന്റുള്ള അസംപ്ഷൻ ബത്തേരിക്കാണ് രണ്ടാം സ്ഥാനം. 35 പോയിന്റുമായി ഫാ. ജികെഎം കണിയാരമാണ് മൂന്നാമത്.
അറബിക് കലോത്സവം യുപി വിഭാഗത്തിൽ മുട്ടിൽ ഡബ്ല്യുഒയുപി 30 പോയിന്റുമായി ഒന്നാം സ്ഥാനം നേടി. 23 പോയിന്റുള്ള പടിഞ്ഞാറത്തറ എയുപിഎസിനാണ് രണ്ടാം സ്ഥാനം. ഹൈസ്കൂൾ വിഭാഗത്തിൽ മുട്ടിൽ ഡബ്ല്യുഒവിഎച്ച്എസ്എസ് 65 പോയിന്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 63 പോയിന്റുള്ള പിണങ്ങോട് ഡബ്ല്യുഒവിഎച്ച്എസ് രണ്ടും 30 പോയിന്റുമായി പനമരം ക്രസന്റ് പബ്ലിക് സ്കൂൾ മൂന്നും സ്ഥാനം നേടി.