പാപ്ലശേരി സ്വദേശി സൗദി അറേബ്യയിൽ മരിച്ചനിലയിൽ
1483132
Friday, November 29, 2024 10:20 PM IST
സുൽത്താൻബത്തേരി: പാപ്ലശേരി തൃക്കടാംകുന്നേൽ അസൈനാറിനെ (45) സൗദി അറേബ്യയിലെ അബഹയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. ദിവസവും വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നു.
വ്യാഴാഴ്ച ഫോണിൽ വിളിച്ചിട്ടും ലഭിക്കാത്തതിനെത്തുടർന്ന് ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പരേതനായ മൊയ്തൂട്ടി-ആയിഷ ദന്പതികളുടെ മകനാണ്. ഭാര്യ: ഷെറീന. മക്കൾ: മുഹ്സിൻ, മുഹമ്മദ് സയാൻ. സഹോദരങ്ങൾ: മുഹമ്മദ്കുട്ടി, സുഹറ, സാജിത.