കലോത്സവവേദിയെ ഇളക്കിമറിച്ച് മംഗലം കളി
1482977
Friday, November 29, 2024 5:55 AM IST
നടവയൽ: ആദ്യമായി സ്കൂൾ കലോത്സവവേദിയിൽ മത്സര ഇനമായി എത്തിയ മാവിലാൻ-വേട്ടുവ സമുദായങ്ങളുടെ മംഗലംകളി വേദിയെ ഇളക്കി മറിച്ചു. കാസർഗോഡിന്റെ തനത് കലാരൂപമാണ് മംഗലം കളി.
ഈ കലാരൂപം സമുദായത്തിന്റെ വിവാഹാഘോഷങ്ങളിൽ ഒഴിച്ചുകൂടാനാകാത്തതാണ്. വിവാഹച്ചടങ്ങിന് തലേന്ന് സ്ത്രീകളെല്ലാം ചേർന്ന് ആടിപ്പാടിയാണ് മംഗലം കളിക്കുന്നത്. ചടുലനൃത്തവും പാട്ടും ഉള്ളതാണ് മംഗലം കളി. 15 മിനിറ്റ് ദൗർഘ്യമുള്ള കളിയിൽ 12 പേരാണ് പങ്കെടുക്കുക.
പുരാതനരീതിയിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമാണ് ഇതിനുപയോഗിക്കുന്നത്. മംഗലം കളിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം പുൽപ്പള്ളി വിജയയും ഹയർ സെക്കൻഡറി വിഭാഗത്തിൽ കൽപ്പറ്റ എസ്കഐംജെയുമാണ് ഒന്നാം സ്ഥാനം നേടിയത്.