ജില്ലാ സ്കൂൾ കലോത്സവം: എംജിഎം മാനന്തവാടി മുന്നിൽ
1482974
Friday, November 29, 2024 5:55 AM IST
നടവയൽ: ജില്ലാ കലോത്സവത്തിന്റെ മൂന്നാം ദിനത്തിൽ സ്കൂൾ വിഭാഗത്തിൽ 190 പോയിന്റുമായി മാനന്തവാടി എംജിഎം എച്ച്എസ് മുന്നിൽ. 120 പോയിന്റുമായി പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസാണ് രണ്ടാം സ്ഥാനത്ത്.
90 പോയിന്റുമായി പടിഞ്ഞാറത്തറ ജിഎച്ച്എസ്എസാണ് തൊട്ടുപിന്നിൽ. ഉപജില്ലാതലത്തിൽ 779 പോയിന്റുമായി മാനന്തവാടിയാണ് മുന്നിൽ. 724 പോയിന്റുമായി ബത്തേരിയാണ് രണ്ടാം സ്ഥാനത്ത്. വൈത്തിരി ഉപജില്ലയ്ക്കു 680 പോയിന്റുണ്ട്.