കടമാൻ തോട് പദ്ധതി പ്രാവർത്തികമാക്കണം: സിപിഎം പുൽപ്പള്ളി ഏരിയ സമ്മേളനം
1482971
Friday, November 29, 2024 5:55 AM IST
പുൽപ്പള്ളി: കടമാൻതോട് ജല പദ്ധതി എത്രയുംവേഗം യാഥാർഥ്യമാക്കണമെന്ന് സിപിഎം ഏരിയ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. വേനൽക്കാലങ്ങളിൽ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ അനുഭവപ്പെടുന്ന ജലക്ഷാമത്തിന്റെ പരിഹാരത്തിന് പദ്ധതി ആവശ്യമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ഏരിയ സെക്രട്ടറിയായി ബൈജു നന്പിക്കൊല്ലിയെ തെരഞ്ഞെടുത്തു.
എം.എസ്. സുരേഷ് ബാബു, എ.വി. ജയൻ, പി.ജെ. പൗലോസ്, പി.എ. മുഹമ്മദ്, ബിന്ദു പ്രകാശ്, ബിന്ദു ബാബു, കെ.ജെ. പോൾ, ടി.കെ. ശിവൻ, സജി മാത്യു, ബൈജു നന്പിക്കൊല്ലി, മുഹമ്മദ് ഷാഫി, ഇ.കെ. ബാലകൃഷ്ണൻ, സി.പി. വിൻസന്റ്, അജിത് കെ. ഗോപാൽ, കെ.വി. ജോബി, ജിഷ്ണു ഷാജി, എ.എം. പ്രസാദ് എന്നിവർ കമ്മിറ്റി അംഗങ്ങളാണ്. റെഡ് വോളണ്ടിയർ മാർച്ച്, പ്രകടനം, പൊതുസമ്മേളനം എന്നിവയോടെയായിരുന്നു ചെറ്റപ്പാലത്തു നടന്ന സമ്മേളനത്തിനു സമാപനം. പൊതുസമ്മേളനം ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജയ്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു.
ബൈജു നന്പിക്കൊല്ലി അധ്യക്ഷത വഹിച്ചു. നേതാക്കളായ സി.കെ. ശശീന്ദ്രൻ, പി.വി. സഹദേവൻ. കെ. റഫീഖ്, രുക്മിണി സുബ്രഹ്മണ്യൻ, എം.എസ്. സുരേഷ് ബാബു, എ.വി. ജയൻ, പി. ജെ. പൗലോസ്, കെ.ജെ. പോൾ, ടി.കെ. ശിവൻ എന്നിവർ പ്രസംഗിച്ചു.