കഥകളിയിൽ കന്നി മത്സരത്തിൽ ഒന്നാം സ്ഥാനം ദക്ഷിണ ദാമോദരന്‍
1482713
Thursday, November 28, 2024 5:35 AM IST
നടവയൽ: കഥകളി എച്ച്എസ് പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ ദക്ഷിണ ദാമോദരൻ. മാനന്തവാടി എംജിഎം എച്ച്എസ്എസ്. ഒന്‍പതാംതരം വിദ്യാർഥിനി. ദാമോദരൻ വി.കെ. - സവിത വി.എസ്. എന്നിവരുടെ മകളാണ്. കഴിഞ്ഞ വർഷം തിരുവാതിരയിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയിരുന്നു.
ഇപ്രാവശ്യവും തിരുവാതിരയിൽ മത്സരിക്കുന്നുണ്ട് ഈ മിടുക്കി. കലാമണ്ഡലം അരവിന്ദാണ് ദക്ഷിണയെ കഥകളി അഭ്യസിപ്പിക്കുന്നത്. ഒരു വർഷംകൊണ്ടാണ് ഈ മിടുക്കി കഥകളി അഭ്യസിച്ചത്. 12 വർഷമായി ഭരതനാട്യവും അഭ്യസിക്കുന്നുണ്ട് ദക്ഷിണ. കലയ്ക്ക് പുറമേ പാഠ്യ പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രകടനമാണ് ഈ മിടുക്കി കാഴ്ചവയ്ക്കുന്നത്. എൽകെജി ക്ലാസ് മുതൽ പരിശീലിച്ചു തുടങ്ങിയതാണ് ക്ലാസിക്കൽ ഡാൻസ്. ഇതിന്റെ ചുവടുപറ്റിയാണ് കഥകളി അഭ്യസിച്ചത്.