കോൽക്കളിയിൽ ജൈത്രയാത്ര തുടർന്ന് മാനന്തവാടി എംജിഎം
1482711
Thursday, November 28, 2024 5:35 AM IST
നടവയൽ: കോൽക്കളിയിൽ ജൈത്രയാത്ര തുടർന്ന് മാനന്തവാടി എംജിഎം എച്ച്എസ്എസ്. എച്ച്എസ് വിഭാഗത്തിൽ വർഷങ്ങളായി തുടരുന്ന ജയം ഇത്തവണയും ആവർത്തിച്ചാണ് സംസ്ഥാന തലത്തിലേക്ക് എംജിഎം യോഗ്യത നേടിയത്.
14-ാം തവണയാണ് സംസ്ഥാന തലത്തിലേക്ക് എംജിഎം യോഗ്യത നേടിയത്. കോൽക്കളിയിൽ എതിരാളികളെ നിഷ്പ്രഭമാക്കിയാണ് മാനന്തവാടി എംജിഎം തങ്ങളുടെ ജൈത്രയാത്ര തുടരുന്നത്. സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയായിരുന്നു കഴിഞ്ഞ തവണ മടങ്ങിയത്. എന്നാൽ ഇത്തവണ സമ്മാനവുമായി തിരിച്ചെത്താനാണ് എംജിഎമ്മിലെ മിടുക്കൻമാർ തയാറെടുത്തിരിക്കുന്നത്.