ജില്ലാ സ്കൂൾ കലോത്സവം: മാനന്തവാടി ഉപജില്ലയും എംജിഎം സ്കൂളും മുന്നിൽ
1482710
Thursday, November 28, 2024 5:35 AM IST
നടവയൽ: 43-ാമത് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രണ്ടാംദിനത്തിൽ ഉപജില്ലാതലത്തിൽ മാനന്തവാടിയും സ്കൂൾ വിഭാഗത്തിൽ മാനന്തവാടി എംജിഎം ഹയർ സെക്കൻഡറിയും മുന്നിൽ. 487 പോയിന്റുമായാണ് മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനത്ത്.
463 പോയിന്റുമായി ബത്തേരി ഉപജില്ലയാണ് തൊട്ടുപിന്നിൽ. വൈത്തിരി ഉപജില്ലയ്ക്കു 455 പോയിന്റുണ്ട്. സ്കൂൾ വിഭാഗത്തിൽ 115 പോയിന്റുമായാണ് എംജിഎം ഹയർ സെക്കൻഡറി മുന്നിട്ടുനിൽക്കുന്നത്. 75 പോയിന്റുമായിപടിഞ്ഞാറത്തറ ഗവ.ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാം സ്ഥാനത്ത്. 70 പോയിന്റുമായി മുട്ടിൽ ഡബ്ല്യുഒഎച്ച്എസ്എസാണ് മൂന്നാം സ്ഥാനത്ത്.