കെഎസ്എസ്പിയു റാലി നടത്തി
1482709
Thursday, November 28, 2024 5:35 AM IST
മാനന്തവാടി: ഡൽഹിയിൽ നടന്ന തൊഴിലാളി-കർഷക സംയുക്ത സമിതി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം അറിയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ടൗണിൽ റാലിയും യോഗവും നടത്തി. ലീലാഭായ് ടീച്ചർ, എം. മോഹനകൃഷ്ണൻ, സി.എം, അന്ന എന്നിവർ റാലിക്ക് നേതൃത്വം നൽകി. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് എം. കരുണാകരൻ അധ്യക്ഷത വഹിച്ചു. പി. രാജൻ, കെ. സത്യൻ, കെ.സി. നാരായണൻ, പള്ളിയാൽ ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.