തെരുവുവിളക്കുകൾ നന്നാക്കാൻ നിവേദനം
1482708
Thursday, November 28, 2024 5:35 AM IST
മാനന്തവാടി: നഗരസഭയിലെ പിലാക്കാവ്, അടിവാരം എന്നിവിടങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതിന് സിപിഎം കണിയാരം ലോക്കൽ കമ്മിറ്റി മുനിസിപ്പൽ സെക്രട്ടറി അനിൽ രാമകൃഷ്ണന് നിവേദനം നൽകി. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമാണ് പിലാക്കാവും അടിവാരവും.
തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രി പ്രദേശങ്ങൾ പൂർണമായും ഇരുട്ടിലാവുകയാണ്. ഈ സാഹചര്യത്തിലാണ് നിവേദനം നൽകിയത്. ലോക്കൽ കമ്മിറ്റിയംഗം എ.കെ. റൈഷാദ്, യു.കെ. കരുണാകരൻ, പി.കെ. സുരേഷ്കുമാർ, എസ്.എ. ഷൗക്കത്തലി, എം.ആർ. സുരേന്ദ്രൻ, വി.എ. ബാലസുബ്രഹ്മണ്യൻ, വി.കെ. രാജേഷ് എന്നിവരടങ്ങുന്നതായിരുന്നു നിവേദകസംഘം.