തു​ര​ങ്ക പാ​ത പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണം: പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ
Tuesday, September 24, 2024 7:59 AM IST
ക​ൽ​പ്പ​റ്റ: ആ​ന​ക്കാം​പൊ​യി​ൽ-​ക​ള്ളാ​ടി തു​ര​ങ്ക പാ​ത പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി ന​ഗ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റു​ക, പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത​ത്തി​ൽ ജീ​വ​നും സ്വ​ത്തും ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് സു​ര​ക്ഷി​ത വാ​സ​സ്ഥ​ല​വും കൃ​ഷി​ഭൂ​മി​യും ന​ൽ​കു​ക, ക്വാ​റി​ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക, മ​ല​ഞ്ചെ​രു​വു​ക​ളി​ൽ റി​സോ​ർ​ട്ട് പ്ര​വ​ർ​ത്ത​നം നി​രോ​ധി​ക്കു​ക, വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ക, വ​ൻ​കി​ട തോ​ട്ടം ഉ​ട​മ​ക​ളു​ടെ അ​ന​ധി​കൃ​ത കൈ​വ​ശ​ഭൂ​മി ഏ​റ്റെ​ടു​ത്ത് പൊ​തു ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വി​നി​യോ​ഗി​ക്കു​ക, ഭൂ​പ​തി​വ് നി​യ​മ ഭേ​ദ​ഗ​തി നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് പാ​താ പ​ദ്ധ​തി​യി​ൽ​നി​ന്നു സ​ർ​ക്കാ​ർ പി​ൻ​വാ​ങ്ങു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.


പ​രി​സ്ഥി​തി വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി പ്ര​ചാ​ര​ണ​ജാ​ഥ സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പ​ദ്മ​ശ്രീ ചെ​റു​വ​യ​ൽ രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വ​ട്ടേ​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​ആ​ശ പ്ര​ഭാ​ക​ർ, എം.​കെ. രാ​മ​ദാ​സ്, സ​ണ്ണി ജോ​സ​ഫ്, രാ​ജു ചേ​കാ​ടി, കെ. ​വി. പ്ര​കാ​ശ​ൻ, അ​ബു പൂ​ക്കോ​ട്, ഷൈ​ജ​ൽ, പി.​ജി. മോ​ഹ​ൻ​ദാ​സ്, ബ​ഷീ​ർ ആ​ന​ന്ദ് ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.