തരിയോട്: ചെന്നലോട് ഗവ. യുപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി തുടങ്ങി. സ്കൂൾ ലീഡർ ഡിയോണ്‍ മെജോ ജോസഫിനു പത്രത്തിന്റെ കോപ്പി കൈമാറി ഹെഡ്മിസ്ട്രസ് കെ. ജയരത്നം ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് വി.കെ. ബിനു, സ്കൂൾ ഡെപ്യൂട്ടി ലീഡർ സാന്റ മേരി വർഗീസ്, അധ്യാപിക ധനൂപ, എംപിടിഎ വൈസ് പ്രസിഡന്റ് റിഹാന, സീനിയർ അസിസ്റ്റന്റ് സരിത വർഗീസ് എന്നിവർ പങ്കെടുത്തു. ചെന്നലോട് വൻമേലിൽ ബേബിയാണ് പത്രം സ്പോണ്സർ ചെയ്തത്.