വ​യ​നാ​ട്ടി​ലെ സ്വ​ർ​ണ ഖ​ന​നം; പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു
Tuesday, September 24, 2024 7:59 AM IST
ക​ൽ​പ്പ​റ്റ: 19-ാം നൂ​റ്റാ​ണ്ടി​ൽ വ​യ​നാ​ട്ടി​ലെ ത​രി​യോ​ടി​ലും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ന്ന സ്വ​ർ​ണ ഖ​ന​നം പ്ര​മേ​യ​മാ​ക്കി നി​ർ​മ​ൽ ബേ​ബി വ​ർ​ഗീ​സ് എ​ഴു​തി​യ "ത​രി​യോ​ട്: ഹി​സ്റ്റ​റി ആ​ൻ​ഡ് പ്രോ​സ്പെ​ക്ട്സ് ഓ​ഫ് വ​യ​നാ​ട് ഗോ​ൾ​ഡ് റ​ഷ്’ എ​ന്ന പു​സ്ത​കം പു​റ​ത്തി​റ​ങ്ങി.

ആ​ദ്യ കോ​പ്പി സ​ഹോ​ദ​രി​യും "ത​രി​യോ​ട് ഡോ​ക്യു​മെ​ന്‍റ​റി’ നി​ർ​മാ​താ​വു​മാ​യ ബേ​ബി ചൈ​ത​ന്യ​യ്ക്ക് ന​ൽ​കി ഗ്ര​ന്ഥ​കാ​ര​ൻ പ്ര​കാ​ശ​നം ചെ​യ്തു. ആ​മ​സോ​ണി​ലും ആ​മ​സോ​ണ്‍ കി​ന്‍റി​ലി​ലും പു​സ്ത​കം ല​ഭ്യ​മാ​ണ്. ഇം​ഗ്ലീ​ഷ് പ​തി​പ്പാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. മ​ല​യാ​ളം പ​തി​പ്പ് പി​ന്നീ​ട് പു​റ​ത്തി​റ​ക്കും.നി​ർ​മ​ൽ സം​വി​ധാ​നം ചെ​യ്ത "ത​രി​യോ​ട്’ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പു​സ്ത​ക​രൂ​പ​മാ​ണി​ത്. ഡോ​ക്യൂ​മെ​ന്‍റ​റി കേ​ര​ള സ്റ്റേ​റ്റ് ടെ​ലി​വി​ഷ​ൻ അ​വാ​ർ​ഡ് ഉ​ൾ​പ്പ​ടെ രാ​ജ്യ​ത്തി​ന​ക​ത്തും​പു​റ​ത്തു​മാ​യി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. ഇ​തേ​പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​മ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ക​യാ​ണ്.