സൗ​ജ​ന്യ ഹൃ​ദ്രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തി
Tuesday, September 24, 2024 7:59 AM IST
ക​ൽ​പ്പ​റ്റ: ലോ​ക ഹൃ​ദ​യ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ​യും ഗൂ​ഡ​ല്ലൂ​രി​ലെ​യും റോ​ട്ട​റി ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ലി​യോ മെ​ട്രോ കാ​ർ​ഡി​യാ​ക് സെ​ന്‍റ​റി​ൽ സൗ​ജ​ന്യ ഹൃ​ദ്രോ​ഗ നി​ർ​ണ​യ-​ചി​കി​ത്സാ ക്യാ​ന്പ് ന​ട​ത്തി.

കോ​ഴി​ക്കോ​ട് മെ​ട്രോ​മെ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കാ​ർ​ഡി​യാ​ക് സെ​ന്‍റ​റി​ലെ ഡോ.​വി. ന​ന്ദ​കു​മാ​ർ ഉ​ദ്ഘ​ടാ​നം ചെ​യ്തു. ഡോ.​ടി.​പി.​വി. സു​രേ​ന്ദ്ര​ൻ, അ​ഡ്വ.​പി. ചാ​ത്തു​ക്കു​ട്ടി, റോ​ട്ട​റി വ​യ​നാ​ട് അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ വി.​വി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ.​ന​ന്ദ​കു​മാ​ർ, ഡോ.​പി.​പി. മു​ഹ​മ്മ​ദ് മു​സ്ത​ഫ, ഡോ. ​മു​ഹ​മ്മ​ദ് ശ​ലൂ​ബ്, ഡോ.​അ​രു​ണ്‍ ഗോ​പി, ഡോ.​പി.​വി. ഗി​രീ​ഷ്, ഡോ. ​ജ്യോ​തി​ഷ് വി​ജ​യ്, ഡോ. ​മു​സ്ത​ഫ ജ​നീ​ൽ, ഡോ. ​മു​ഹ​മ്മ​ദ് ക​മ​റാ​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി. മ​രു​ന്നു​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു.