സുൽത്താൻ ബത്തേരി: മഹാഗണപതിക്ഷേത്രത്തിൽ വൃശ്ചികം ഒന്നു മുതൽ ഏഴ് വരെ നടക്കുന്ന ഭാഗവത സപ്താഹത്തിന്റെയും അന്നദാനത്തിന്റെയും ഭാഗമായി അന്നദാന കൗണ്ടർ പ്രവർത്തനം തുടങ്ങി.
വിനായക ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ.ഡി. മധുസൂദനനിൽനിന്നു ആദ്യ സംഭാവന സ്വീകരിച്ച് മഹാഗണപതി ക്ഷേത്ര സമിതി പ്രസിഡന്റ് കെ.ജി. ഗോപാലപിള്ള ഉദ്ഘാടനം ചെയ്തു. സമിതി ഭാരവാഹികളായ ആവേത്താൻ സുരേന്ദ്രൻ, വാസു വെള്ളോത്ത്, സി. പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുത്തു.