മാനന്തവാടി: പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് സബ് റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് കോണ്‍ഫറൻസ് ഹാളിൽ ജനകീയ സദസ് നടത്തി.
പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ആർടിഒ പി.ആർ. സുമേഷ്, ജോയിന്റ് ആർടിഒ പി.ആർ. മനു, എംവിഐ ബാബുരാജ് എന്നിവർ പ്രസംഗിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പൊതുമരാമത്ത്, പോലീസ്, കെ എസ് ആർ ടി സി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.